Wednesday, February 17, 2010

മാതൃരാജ്യം

പറിച്ചുനടുന്നതിനിടയില്‍
ആരുമറിയാതെ
വേരുകള്‍
ഭൂമിയെ കെട്ടിപ്പിടിച്ചു.

ശേഷം,
ജീവിതമില്ലാത്ത വേരുകളോ
വേരുകളിലാത്ത ജീവിതമോ?

ഒപ്ടിമിസം

ഇരുണ്ടിരുണ്ട്
ഉന്മത്തയാകും രാവേ,
വെളുവെളുത്തൊരു
പകലു വരുന്നുണ്ട്