Sunday, May 06, 2007
ക്ഷുദ്രവരികള്‍
@ വിശപ്പിന്റെ ചോദ്യത്തിനുത്തരം നല്‍കാന്‍ കഴിയാതെ
ഭക്ഷണം സ്വയം ഒളിച്ചു.
@ ചിരിക്കാനും കരയാനും നിനക്കു കഴിയുന്നത്
നീ അഭിനയം വശമാക്കിയതുകൊണ്ടാണ്
നിഷ്ക്രിയത മാത്രമാണു സത്യം.
മാറ്റം
പരംബരാഗതമായി നിലനിന്നുപോരുന്ന ദൈവങ്ങളോട്
പരാതിപറഞ്ഞിട്ടു ഗുണങ്ങളൊന്നുമില്ലാഞ്ഞിട്ടാവണം
അവരുടെ എണ്ണം പെരുപ്പിക്കാന്‍
അയാള്‍ സ്വയം ഒരു ദൈവമായത്.
പരാതിപറഞ്ഞിട്ടു ഗുണങ്ങളൊന്നുമില്ലാഞ്ഞിട്ടാവണം
അവരുടെ എണ്ണം പെരുപ്പിക്കാന്‍
അയാള്‍ സ്വയം ഒരു ദൈവമായത്.
സുഹൃത്തേ.
തപ്തമാം ഓര്‍മകളും
ജഡനിശ്ചല വര്‍ത്തമാനവും
എന്റെ ചൂടേറ്റുവാന്‍
വെംബുന്നൊരീ കലികാലസന്ധിയില്‍
കുളിരും നിലാവും
പകരും സുഹൃത്തേ
നിനക്കെന്നാശംസകള്‍
ജഡനിശ്ചല വര്‍ത്തമാനവും
എന്റെ ചൂടേറ്റുവാന്‍
വെംബുന്നൊരീ കലികാലസന്ധിയില്‍
കുളിരും നിലാവും
പകരും സുഹൃത്തേ
നിനക്കെന്നാശംസകള്‍
Subscribe to:
Comments (Atom)
