നീ കാരണമല്ല
എന്റെ അലസത കൊണ്ടല്ല
മെയ്യിന് വയ്യായ്ക ഉള്ളതുകൊണ്ടല്ല
ഭരണം ചീത്ത ആയതുകൊണ്ടല്ല
ചെയ്യാന്‍ ഒന്നുമില്ലാത്തതുകൊണ്ടും അല്ല
പിന്നെ?
തലച്ചോറില്‍ ഒരു പിടുത്തം!
ആരുടെ?
പറയാനെനിക്ക് പേടിയാണ്.
കാരണം?
എന്റെ ചോറാണ്.
ഓ..
കാറ്റ് മുഴുവന്‍ പടിഞ്ഞാട്ടു നിന്നായത് എന്റെ കുറ്റമാണോ?
കാറ്റില്‍ ഉലയാതെ (തുലയാതെ) മാറി നില്‍ക്കാമല്ലോ.
വേണ്ടാ.. . വേണ്ടാ.. എനിക്കൊന്നും ചെയ്യേണ്ടാ.
Sunday, November 08, 2009
അന്നുമിന്നും
അന്നു നീ
തണലായ്
കുടചൂടിയ
പകലുകള്‍,
കുളിരായ്
പെയ്തിറങ്ങിയ
രാവുകള്‍.
ഇന്നു നീ
തീയായ്
എന്നെ പച്ചയ്ക്കു തിന്നുന്ന
നട്ടുച്ചകള്‍,
ഭ്രാന്തായ്
എനിക്കെന്നെ ഇല്ലാതാക്കുന്ന
കാളരാത്രികള്‍.
തണലായ്
കുടചൂടിയ
പകലുകള്‍,
കുളിരായ്
പെയ്തിറങ്ങിയ
രാവുകള്‍.
ഇന്നു നീ
തീയായ്
എന്നെ പച്ചയ്ക്കു തിന്നുന്ന
നട്ടുച്ചകള്‍,
ഭ്രാന്തായ്
എനിക്കെന്നെ ഇല്ലാതാക്കുന്ന
കാളരാത്രികള്‍.
Subscribe to:
Comments (Atom)
