വറ്റിയ പുഴയായി
തണുത്തുറഞ്ഞ മരുഭൂമിയായി
ചലിക്കാത്ത കാറ്റായി
ഇരുണ്ട സൂര്യനായി
തെളിയാത്ത പേനയായി
നീയില്ലാത്ത ഞാനായി
പ്രണയത്തെ ഞാന്‍
തോല്പിച്ചു കളഞ്ഞിരിക്കുന്നു.
Monday, June 15, 2009
പുനര്‍ജ്ജന്മം
കൊഴിഞ്ഞു പോവുന്ന ഈ പൂക്കളെല്ലാം
അവയുടെ ഞെട്ടില്‍ മടങ്ങിതെത്തും.
വറ്റിപ്പോയ പുഴകളെല്ലാം
തിരിച്ചൊഴുകും.
പൊക്കിള്‍കൊടിയിലേക്ക്
എനിക്കുമുണ്ടൊരു മടക്കം.
അവയുടെ ഞെട്ടില്‍ മടങ്ങിതെത്തും.
വറ്റിപ്പോയ പുഴകളെല്ലാം
തിരിച്ചൊഴുകും.
പൊക്കിള്‍കൊടിയിലേക്ക്
എനിക്കുമുണ്ടൊരു മടക്കം.
കണക്കുപറച്ചില്‍
നിനക്കു ഞാന്‍ തന്ന സ്നേഹം
നീയെടുത്ത് ചില്ലലമാരയില്‍ വെച്ചു.
അതെനിക്കു തിരിച്ചു തരിക
എന്റെ ഹ്രിദയം ഒഴിഞ്ഞു കിടക്കുന്നു.
നീയെടുത്ത് ചില്ലലമാരയില്‍ വെച്ചു.
അതെനിക്കു തിരിച്ചു തരിക
എന്റെ ഹ്രിദയം ഒഴിഞ്ഞു കിടക്കുന്നു.
Subscribe to:
Comments (Atom)
