Friday, March 21, 2008

തിരിഞ്ഞുനോട്ടം

ഓര്‍ത്തെടുക്കാം
ഒടുങ്ങും മുന്‍പ്
ഞാനീപ്രണയപ്പിരാന്തി-
ന്നൊടുക്കത്തെ മൂര്‍ച്ചയില്‍.
നിന്‍ രൗദ്ര നോട്ടമേറ്റെന്റെ
നെഞ്ചുപൊട്ടി  ചോര വന്നതും,
നിന്‍ തിരിഞ്ഞോട്ടത്തില്‍ നൊന്തെന്റെ
പ്രാണന്‍ പൊള്ളിപ്പിളര്‍ന്നതും,
നിന്നിരുണ്ട മൗന ഗര്‍ത്തത്തിലെന്റെ
വാക്കുകള്‍ കാല്‍തെറ്റിവീണതും,
നിന്‍ നിഴലെന്‍ സൂര്യനായതുമെന്റെ
പകലതിലെരിഞ്ഞു തീര്‍ന്നതും..
ഒടുക്കം,
എന്നില്‍ ഞാനില്ലാതെ
നീമാത്രമായതും
ഓര്‍ത്തെടുക്കാം
ഒടുങ്ങും മുന്‍പ്
ഞാനീപ്രണയപ്പിരാന്തി-
ന്നൊടുക്കത്തെ മൂര്‍ച്ചയില്‍.