ഓര്‍ത്തെടുക്കാം
ഒടുങ്ങും മുന്‍പ്
ഞാനീപ്രണയപ്പിരാന്തി-
ന്നൊടുക്കത്തെ മൂര്‍ച്ചയില്‍.
നിന്‍ രൗദ്ര നോട്ടമേറ്റെന്റെ
നെഞ്ചുപൊട്ടി ചോര വന്നതും,
നിന്‍ തിരിഞ്ഞോട്ടത്തില്‍ നൊന്തെന്റെ
പ്രാണന്‍ പൊള്ളിപ്പിളര്‍ന്നതും,
നിന്നിരുണ്ട മൗന ഗര്‍ത്തത്തിലെന്റെ
വാക്കുകള്‍ കാല്‍തെറ്റിവീണതും,
നിന്‍ നിഴലെന്‍ സൂര്യനായതുമെന്റെ
പകലതിലെരിഞ്ഞു തീര്‍ന്നതും..
ഒടുക്കം,
എന്നില്‍ ഞാനില്ലാതെ
നീമാത്രമായതും
ഓര്‍ത്തെടുക്കാം
ഒടുങ്ങും മുന്‍പ്
ഞാനീപ്രണയപ്പിരാന്തി-
ന്നൊടുക്കത്തെ മൂര്‍ച്ചയില്‍.
ഒടുങ്ങും മുന്‍പ്
ഞാനീപ്രണയപ്പിരാന്തി-
ന്നൊടുക്കത്തെ മൂര്‍ച്ചയില്‍.
നിന്‍ രൗദ്ര നോട്ടമേറ്റെന്റെ
നെഞ്ചുപൊട്ടി ചോര വന്നതും,
നിന്‍ തിരിഞ്ഞോട്ടത്തില്‍ നൊന്തെന്റെ
പ്രാണന്‍ പൊള്ളിപ്പിളര്‍ന്നതും,
നിന്നിരുണ്ട മൗന ഗര്‍ത്തത്തിലെന്റെ
വാക്കുകള്‍ കാല്‍തെറ്റിവീണതും,
നിന്‍ നിഴലെന്‍ സൂര്യനായതുമെന്റെ
പകലതിലെരിഞ്ഞു തീര്‍ന്നതും..
ഒടുക്കം,
എന്നില്‍ ഞാനില്ലാതെ
നീമാത്രമായതും
ഓര്‍ത്തെടുക്കാം
ഒടുങ്ങും മുന്‍പ്
ഞാനീപ്രണയപ്പിരാന്തി-
ന്നൊടുക്കത്തെ മൂര്‍ച്ചയില്‍.

4 comments:
നന്നായിട്ടുണ്ട്. ഇടവേള തടസ്സപ്പെടുത്താത്ത ഒഴുക്കും മൂര്‍ച്ചയുമുണ്ട്. ഞാനും കുറെ രൌദ്ര നോട്ടങ്ങളിലേക്കും വിഫലമായ വാഗ്വാദങ്ങളിലേക്കും വീണു പോയി.
എഴുതുക, എഴുതിക്കൊണ്ടേയിരിക്കുക.
ഭ്രമത്തിനും ഭ്രാന്തിനു മിടയിലുള്ള
സമയം വട്ടത്തിലും നീളത്തിലും
അളക്കല്‍
ഒടുക്കം ഒട്ടുക്കം തന്നെ
നല്ല വരികള്‍
പ്രണയിച്ചവര്‍ക്കു പ്രണയം ഒരു കനലാണു.. മനസ്സില്‍ നീറി നീറി നില്‍ക്കുന്ന ഒരു കനല്...
നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു
നല്ല വരികള്‍..
-Dona Mayoora
Post a Comment