Sunday, November 08, 2009

എനിക്ക് ഒന്നുംചെയ്യാന്‍ കഴിയാതെയാവുന്നത്

നീ കാരണമല്ല
എന്റെ അലസത കൊണ്ടല്ല
മെയ്യിന് വയ്യായ്ക ഉള്ളതുകൊണ്ടല്ല
ഭരണം ചീത്ത ആയതുകൊണ്ടല്ല
ചെയ്യാന്‍ ഒന്നുമില്ലാത്തതുകൊണ്ടും അല്ല

പിന്നെ?
തലച്ചോറില്‍ ഒരു പിടുത്തം!
ആരുടെ?
പറയാനെനിക്ക് പേടിയാണ്.
കാരണം?
എന്റെ ചോറാണ്.
ഓ..
കാറ്റ് മുഴുവന്‍ പടിഞ്ഞാട്ടു നിന്നായത്‌ എന്റെ കുറ്റമാണോ?
കാറ്റില്‍ ഉലയാതെ (തുലയാതെ) മാറി നില്‍ക്കാമല്ലോ.
വേണ്ടാ.. . വേണ്ടാ.. എനിക്കൊന്നും ചെയ്യേണ്ടാ.

No comments: