Sunday, December 13, 2009

രണ്ടായിരത്തി ഒന്‍പത് ഡിസംബര്‍ പത്തിലെ എന്റെ ഡയറി ഇങ്ങനെ വായിക്കാം ...

Life is calling

||| ഓര്‍മ്മകള്‍ നമ്മെ നിഷ്ക്രിയരാക്കുമ്പോള്‍ നാം പരാജിതരുടെ കൂട്ടത്തിലേക്ക് ഒഴുകിയടിയുന്നു.
ഉടലോടെയിരിക്കുന്ന വര്‍ത്തമാനത്തെ കൊന്നുകൊണ്ടേയിരിക്കാന്‍ ഇനിയെനിക്കു വയ്യ.

|||ജീവിതമിങ്ങനെ തീര്‍ന്നുപോകുന്നു. ജീവിക്കാന്‍ വേണ്ടിമാത്രമെന്ന് സമാധാനിക്കനാവുന്നില്ല.

|||എഴുതിത്തീര്‍ക്കാന്‍ കാത്തുകെട്ടിക്കിടക്കുന്ന ഒരുപാടു കാര്യങ്ങള്‍ ഉള്ളില്‍. എനിക്ക് വലുതെന്നു തോന്നുന്ന/തോന്നിയ ചെറിയ കാര്യങ്ങള്‍, ചെറുതെന്നു തോന്നുന്ന/തോന്നിയ വലിയ കാര്യങ്ങള്‍. ഓര്‍മ്മകള്‍. എന്റെ ജീവിതം. ഞാന്‍.

|||എന്റെ പുസ്തകങ്ങള്‍ എല്ലാം ഒരുമിച്ചു കണ്ടപ്പോള്‍ ഓര്‍മ്മകള്‍ തള്ളിക്കയറി വന്നു എന്നിലേക്ക്‌. അവിടെ അവളുടെ മുഖം തെളിയുന്നു. "സ്വന്തം -----" എന്നെഴുതി അവസാനിച്ച അവളുടെ കുറിപ്പുകള്‍. നറുക്കെടുത്ത് തെരഞ്ഞെടുത്ത സുഹൃത്തിന് ഞാന്‍ സമ്മാനമായി കൊടുത്ത പുസ്തകം നോക്കി അവള്‍ പറഞ്ഞ "ഐ മിസ്സ്ഡ് ഇറ്റ്‌" ഹൃദയത്തിലെവിടെയോ കൊളുത്തിവലിച്ചത് .

|||ബി പി ഓ സൂത്രയിലെ ഓരോരോ കഥകളായി വായിച്ചുകൊണ്ടിരിക്കുന്നു. ആകെ 150 കഥകളുണ്ട്.

|||മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ ചെറുകഥകളെക്കുറിച്ചുള്ള ഒരു പഠനവും സുഗതകുമാരി ടീച്ചറുമായി എ. കെ. അബ്ദുല്‍ ഹക്കീം നടത്തിയ അഭിമുഖത്തിന്റെ തുടക്കവും സുഭാഷ്‌ ചന്ദ്രന്റെ തുടരന്‍ നോവല്‍ മനുഷ്യന് ഒരു ആമുഖത്തിന്റെ ഈ ആഴ്ചയിലെ ഭാഗവും വായിച്ചു. "മറ്റുള്ളവരുടെ സഹായത്താല്‍ ഒരിക്കല്‍ക്കൂടി ആ ശരീരം ഭൂമിക്കു ലംബമായി നിന്നു. എഴുപത്തിനാല് കിലോ തൂക്കമുള്ള ഒരു ശരീരത്തെ അങ്ങനെ കുത്തനെ നിര്‍ത്താനുള്ള പ്രാണന്റെ പ്രയാസമെന്തെന്ന് അതിലും ശരീരഭാരമുള്ളവര്‍ ഉള്‍ക്കിടിലത്തോടെ അറിഞ്ഞു"...

|||മനസ്സ് മുന്പെങ്ങുമില്ലാത്ത വിധം ശാന്തമാണ്. ദൈവസ്മരണയും ദൈവഭയവും ഈ ശാന്തിയെ അധികരിപ്പിക്കുന്നു.

||| കരുണയും ജീവവായുവും കുടിവെള്ളവും തണുപ്പും എല്ലാം വറ്റിക്കൊണ്ടിരിക്കുന്ന കലികാലത്ത് ഇതൊക്കെയാവാന്‍ കഴിയണേ എന്ന് പ്രാര്‍ത്ഥന.

1 comment:

Krishnamurthi Balaji said...

"theLivillATHa vaziyil koodi chennukoNdirikkunna manassile OrmmakaLe, dhaiva smaraNavum dhaivathavum, oru sthalathu nilanirthunnu" ennuLLthANu yie kuruppukaLude sandhEshamennu thonni ! shariyANo suhruthE ?