Saturday, March 01, 2008

എന്റെ വഴികള്‍

നടപ്പാതകളില്‍ മാത്രം ചരിത്രമുറങ്ങുന്ന കാലത്ത് നിശ്ശബ്ദനായി, ചരിത്രം കേടുവരുത്തിയിട്ടില്ലാത്ത, “നടക്കാത്ത പാതകളെ" സ്വീകരിക്കുന്നു. കാരണം ചരിത്രം അപരിചിത വഴികളുടേതുകൂടിയാണ്.

ഉയരങ്ങളിലേക്കു ചാരിവെച്ച ഒരു കോണി..അതിന്റെ അവസാനത്തെ പടിയും കയറിക്കഴിഞ്ഞ് എന്റെ ചാട്ടം സൂര്യനിലേക്കായിരുന്നു. എന്റെ കയ്യിലുണ്ടായിരുന്ന നക്ഷത്രങ്ങള്‍ ചിതറിത്തെറിച്ചു.. സൂര്യനെക്കുറിച്ച് ആലോചിച്ചപ്പോള്‍ എനിക്കു നഷ്ടപ്പെടുകയാണു ചെയ്തത്..എന്റെ നക്ഷത്രങ്ങളെ...
പിന്നെ, സകല നിയന്ത്രണങ്ങളും വിട്ട് താഴോട്ട്..
വെള്ളിമേഘങ്ങള്‍ക്കിടയിലൂടെ ഗുരുത്വാകര്‍ഷണത്തിന്റെ അല്പത്തരത്തിലേക്ക്..
കാല്പനിക സ്വപ്ങ്ങളുടെ കുളിരില്‍നിന്ന് തീക്ഷ്ണ സത്യങ്ങളുടെ പൊരിവെയിലിലേക്ക്..
ഇതുവരെ നിലം തൊട്ടില്ല ഞാന്‍..
വീണുകൊണ്ടേയിരിക്കുന്നു..
വീഴട്ടെ..
വീഴ്ചകളും ജീവിതം തന്നെയാണല്ലോ..

1 comment:

കണ്ണൂരാന്‍ - KANNURAN said...

ഓരോ ഉയര്‍ച്ചയ്ക്കും ഒരോ താഴ്ചയുമുണ്ട്.