Saturday, April 10, 2010

ഉരിഞ്ഞെറിയാന്‍ കഴിയാത്തത്

എന്റെ ലളിതമായിരുന്ന 
കണക്കുകൂട്ടലുകള്‍ക്കിടയിലേക്ക്
എന്തിനു നീ 
അതിസങ്കീര്‍ണതയുടെ
(അ)സമവാക്യങ്ങളും  ചിഹ്നങ്ങളും 
തിരുകിക്കയറ്റി?

എനിക്കെന്നു പറഞ്ഞ് 
നീ നിര്‍വചിച്ചുറപ്പിച്ച
കരുനീക്കങ്ങള്‍ 
നിനക്കുമാത്രം എല്ലാം എളുപ്പമാക്കുകയായിരുന്നു.
എനിക്കെപ്പോഴും 
സമച്ചിഹ്നമെത്തും മുന്പ് 
തോല്‍ക്കാനായിരുന്നു യോഗം.

ഞാന്‍ വെറുക്കുന്നു
നിന്നെ,
നിന്റെ വഴികളെ, 
നിന്റെ ഉപദേശങ്ങളെ, 
നീയില്ലെങ്കിലെന്താവുമായിരുന്നെന്ന്  
എനിക്കാധി പെരുത്ത നിമിഷങ്ങളെ.

3 comments:

Mohamed Salahudheen said...

:I

Unknown said...

സുഹൃത്തേ ഞാന്‍ ഈ ബ്ലോഗ്‌ വായിക്കുവാന്‍ കാരണം ഇതിന്റെ പേരാണ്... എന്റെ ബ്ലോഗ്‌ ഇതേ പേരില്‍ തന്നെയാണ്... നന്നായിരിക്കുന്നു ഈ ബ്ലോഗ്‌... ഇനിയും എഴുതുക... എന്താണെന്നറിയില്ല ഇതില്‍ ഫോളോ ഓപ്ഷന്‍ വരുന്നില്ല, അതിനാല്‍ എനിക്ക് ഇത് ഫോളോ ചെയ്യാന്‍ ആകില്ല...

എന്റെ ബ്ലോഗ്‌ കൂടി ഒന്ന് നോക്കുക...
http://chithrappura.blogspot.com/
http://www.nirangalillathe.blogspot.com/

Noushad Koodaranhi said...

മനസ്സിലാകുന്നു നിന്‍ അഗാധ പ്രണയത്തെ.....